Oops! Sorry!!


This site doesn't support Internet Explorer. Please use a modern browser like Chrome, Firefox or Edge.

Login

മലയാളം ഓഡിയോ ബുക്സ്

പോർട്ടൽ സന്ദർശിക്കുക

മലയാളം ഓഡിയോ ബുക്സ്

സാധാരണക്കാരന് വേണ്ടി അറിവിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് ഒരു എത്തിനോട്ടം.

എന്താണ് ഞങ്ങളുടെ ലക്‌ഷ്യം

ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്: സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതത്തിന്റെ മൂല്യം ഉയർത്തുവാനും, സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദാർശനികതക്കു ശബ്ദം നൽകുവാനുമായി നിരന്തരം പ്രയത്നിക്കുക എന്നതാണത്. മറ്റു ശബ്ദപ്ലാറ്റ്‌ഫോമുകളെപ്പോലെ കഥകൾ ശബ്ദരൂപത്തിൽ ആകുന്നതിന് പകരം നിരന്തരം സമൂഹത്തിലെ ദേശീയ-പ്രാദേശിക സാമ്പത്തിക ശക്തികളാൽ കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാധാരണക്കാരുടെ അറിവിന്റെ ലോകം വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത അറിവുകളുടെ ഒരു ലോകം സൃഷ്ടിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ വ്യക്തമായി മനസ്സിലാക്കി ജീവിക്കുവാൻ സാധാരണക്കാരെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

എന്തുകൊണ്ട് ഇങ്ങനെയൊരു മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോം?

ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്ക് ഇന്ത്യയിൽ വിവാദങ്ങൾക്ക് കാരണമാകുന്ന വിവിദ വിഷയങ്ങൾ വിലയിരുത്തിക്കൊണ്ട്, ഈ വിവാദങ്ങൾക്ക് പിന്നിലെ അടിസ്ഥാനപരമായ കാരണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എഴുതിയതാണ്. വിവാദഗുണഭോക്താക്കൾ സ്വാര്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിരന്തര വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാരെ കബളിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ബുക്കിന് വളരെ പ്രസക്തിയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. രാഷ്ട്രീയപ്പാർട്ടികൾ, മതസംഘടനകൾ, ജാതിസംഘടനകൾ, സിനിമാതാരങ്ങൾ, എന്നിങ്ങനെയുള്ള ശക്തമായ സാമ്പത്തിക ശക്തിയും ജനസ്വാധീനവുമുള്ളവരാൽ വേർതിരിക്കപ്പെട്ടു നിൽക്കുന്ന സാധാരണക്കാർക്ക് അടിസ്ഥാനപരമായ കാര്യങ്ങളിൽ ശരിയായ അവബോധം ഉണ്ടെങ്കിൽ മാത്രമേ വിനാശകരമായ ഒരവസ്ഥയിലേക്ക് പതിയെ മുന്നേറിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ശരിയായ ദിശയിലേക്ക് നയിക്കപ്പെടുകയുള്ളൂ. അടിസ്ഥാനപരമായ വിഷയങ്ങളിൽ ശരിയായ രീതിയിൽ പ്രശ്നങ്ങളെ വിശകലനം ചെയ്യുവാനും അത് ജനങ്ങളോട് പറയുവാനും കഴിയും എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഓഡിയോ ബുക്സ് പ്ലാറ്റ്‌ഫോം എന്ന ആശയം ഉടലെടുത്തത്. ഞങ്ങൾ ആദ്യം നൽകുന്ന ബുക്ക് തന്നെ ഒരുപാട് വിഷയങ്ങളിൽ സാധാരണക്കാരുടെ തെറ്റിദ്ധാരണകൾ മാറ്റുവാൻ കഴിയുന്ന ഒന്നാണ്. സമൂഹത്തിലെ എല്ലാം മനസ്സിലാക്കുന്ന പൊതുസമൂഹത്തോട് ഞങ്ങളെക്കൂടി അറിയുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തീർച്ചയായും സമൂഹത്തിന് അത് ഗുണകരമായിത്തീരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ആദ്യ പ്രചാരിത ഓഡിയോ ബുക്ക്

ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ പോരായ്മകളെയും പരിമിതികളെയും മറികടക്കാനുള്ള ഒരു സവിശേഷമായ വ്യവസ്ഥാപിത സമീപനം

രചയിതാവ്

ലിനു തിലകൻ

മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോം പ്രവർത്തനരീതി?

ഒരു ഓഡിയോ ബുക്സ് മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോം എന്ന് കേൾക്കുമ്പോൾ ഒരുപാട് കഥകൾ ഓഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരിടം എന്നായിരിക്കും എല്ലാവരും മനസ്സിലാക്കുന്നത്. എന്നാൽ ഞങ്ങളുടേത് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ്. സാധാരണ കഥകൾ ഓഡിയോ രൂപത്തിൽ നൽകുവാനല്ല ഞങ്ങൾ ഈ പ്ലാറ്റ്‌ഫോം രൂപീകരിച്ചത്. ഞങ്ങൾ ഈ മെമ്പർഷിപ്പ് പ്ലാറ്റ്ഫോമിലൂടെ നൽകുന്ന ഓരോ ഓഡിയോ ബുക്കും സമൂഹത്തിന് പ്രത്യകിച്ച് സാധാരണക്കാർക്ക് തിരിച്ചറിവ് ഉണ്ടാക്കുവാൻ ഉതകുന്നതും ശരിയായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുവാൻ പ്രേരിപ്പിക്കുന്നതും ആവണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മാത്രമല്ല വായനാശീലം ഇല്ലെങ്കിലും സാധാരണക്കാർ കേൾക്കാൻ മടി കാണിക്കാത്ത രീതിയിൽ വിലക്കുറവിൽ നല്കാൻ കഴിയണമെന്നും തീരുമാനിച്ചിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ, തങ്ങളുടെ പ്രസ്ഥാനങ്ങൾക്ക് അനുകൂലമായ കാഴ്ചപ്പാടുകൾ ദിവസവും കേൾക്കേണ്ടിവരുന്ന പൊതുജനം ലിനു തിലകനെപ്പോലുള്ളവരുടെ കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കേണ്ടതാണ് എന്നതിൽ നിന്നാണ് ഇങ്ങനെയൊരു മെമ്പർഷിപ് പ്ലാറ്റ്‌ഫോം ആശയം ഉടലെടുക്കുന്നത്. ആയതിനാൽ മറ്റുള്ള എല്ലാ പ്ലേറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായി ഓരോ ആറു മാസം കൂടുമ്പോഴും ഒന്നോ രണ്ടോ ബുക്കുകളോ അവലോകങ്ങളോ വീതം മാത്രം പുറത്തിറക്കുക എന്നതാണ് ഞങ്ങളുടെ തീരുമാനം. ആറു മാസത്തേക്കാണ് മെമ്പർഷിപ്പിന്റെ കാലാവധി. ആദ്യ ഒരു വർഷം സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ശക്തമായ അവലോകനങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തുമ്പോൾ രണ്ടാമത്തെ വര്ഷം മുതൽ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട എന്നാൽ അവരിൽനിന്ന് മറച്ചുവയ്ക്കപ്പെടുന്ന വ്യത്യസ്ത വിഷയങ്ങൾ കൂടുതലായി നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നു. സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ, ലോകവിഷയങ്ങൾ, ആത്മകഥകൾ, ലിനു തിലകനെപ്പോലുള്ളവരുടെ സാമൂഹികവിഷയങ്ങളിലുള്ള കാഴ്ചപ്പാടുകൾ, അനുഭവക്കുറിപ്പുകൾ, ചരിത്രം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ നിന്നും സമൂഹത്തിന് ഗുണകരമായേക്കാവുന്ന കാര്യങ്ങളാവും ഓഡിയോ ബുക്കുകളുടെ രൂപത്തിൽ നിങ്ങളുടെ മുൻപിലേക്കെത്തുക. ലിനു തിലകന്റെ അവലോകങ്ങളുടെ പ്രാധാന്യം നിങ്ങൾക്ക് ആദ്യ ഓഡിയോ ബുക്ക് കേട്ടുകഴിയുമ്പോൾ മനസ്സിലാവുന്നതാണ്. ഓരോ ആറു മാസം കൂടുമ്പോഴോ ഓരോ വർഷം തോറുമോ ലിനു തിലകന്റെ അവലോകനങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നതാണ്. തുടക്കത്തിൽ ഒരു ബുക്ക് മാത്രമാണ് നിങ്ങൾക്ക് ലഭിക്കുക. പിന്നീട് വിവിധ വിഷയങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നതാണ്. ലഭിക്കുന്ന ബുക്കുകളുടെയോ ലേഖനങ്ങളുടെയോ എണ്ണത്തേക്കാൾ അതിലൂടെ ചർച്ച ചെയ്യപ്പെടുന്ന വ്യത്യസ്ത വിഷയങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.

ലിനു തിലകന്റെ "ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി" യിലെ ചില ആശയങ്ങൾ

1

ജാതിയും വംശീയതയും ഒരു സമൂഹത്തെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ്. അത് വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജീവിതനിലവാരത്തെ കുറിക്കുന്നതല്ല. അതിനാൽ ജാതി, വംശീയത എന്നിവ സംവരണത്തിന് മാനദണ്ഡമാകുവാൻ പാടുള്ളതല്ല.

2

തങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നും ആർക്ക് വോട്ട് ചെയ്തുവെന്നും ആരോടും പറയാത്ത ഒരു സമൂഹം ഉണ്ടായാൽതന്നെ ഭൂരിപക്ഷം രാഷ്ട്രീയ പ്രവർത്തകരുടെയും അഹങ്കാരം ഇല്ലാതാവുമെന്ന് ഇന്ത്യയിലെ ദരിദ്രർ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

3

ഒരു മതം ഒരു ദൈവിക അസ്തിത്വമാണ്. മതത്തെ ഭക്തി, ആരാധന, മനുഷ്യത്വം എന്നിവയുമായല്ലാതെ സമൂഹത്തിലെ മറ്റേതെങ്കിലും അസ്തിത്വവുമായി ബന്ധപ്പെടുത്തിയാൽ മതത്തിന് അതിന്റെ ദൈവികത നഷ്ടപ്പെടുന്നു.

“ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യ വിരുദ്ധ ആശയങ്ങൾ ആദര്ശങ്ങളായി ഉൾക്കൊള്ളിക്കുന്ന രാഷ്ട്രീയപ്പാർട്ടികളെ നിരോധിക്കേണ്ടതാണ്.”

ലിനു തിലകൻ: ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി

പാവപ്പെട്ടവർക്ക് മലയാളം ഓഡിയോ ബുക്സ് മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രമോട്ടർ പ്രോഗ്രാം (SOCIAL EMPOWERMENT PROMOTER PROGRAM) സഹായകരമാകുന്നത് എങ്ങനെ?

മലയാളം ഓഡിയോ ബുക്സ് മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോം രൂപീകരിക്കപ്പെട്ടത് തന്നെ സാധാരണക്കാരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ്. അറിവ് ലഭിക്കാത്ത മനുഷ്യസഹജമായ ഒരു അവസ്ഥയാണ്. അതിനെയാണ് കോമൺ തോട്ട്സിലൂടെ മാറ്റാൻ ശ്രമിക്കുന്നത്. ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്ക് കേട്ടാൽ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ഈ പ്ലാറ്റ്ഫോമിലൂടെ പറയുന്നത് കേൾക്കാൻ ഇനിയും നിങ്ങൾ ആഗ്രഹിക്കും. അതിനാൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്ക് നിങ്ങൾ മുഴുവനായും കേൾക്കണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഒന്നോ, രണ്ടോ, ആയിരമോ, പതിനായിരമോ, പേരിലേക്ക് ഞങ്ങൾ പറയുന്നത് എത്തിക്കണം എന്നല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. മറിച്ച് കേരളത്തിലെ എല്ലാ ജാതിയിലും മതത്തിലും ഉൾപ്പെട്ട, എല്ലാ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളിലും പ്രവർത്തിക്കുന്ന ദരിദ്രവിഭാഗം ഞങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. അതിനുള്ള വഴി ജനങ്ങൾ ഞങ്ങളെ മനസ്സിലാക്കുവാനുള്ള അവസരം ഉണ്ടാക്കുക എന്നത് തന്നെയാണ്. ഞങ്ങൾ നൽകുന്ന സേവനത്തിന് വിലക്കുറവ് നൽകിക്കൊണ്ട് ഒരു നിശ്ചിത ശതമാനം ജനങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും എന്ന് ഞങ്ങൾക്കറിയാം. എന്നാൽ വായനാശീലം കുറഞ്ഞ ഭൂരിഭാഗം സാധാരണക്കാരിലേക്കും വളരെപ്പെട്ടെന്ന് എത്തുക എന്നത് ബുദ്ധിമുട്ടാണ് എന്നും ഞങ്ങൾക്കറിയാം. അത് എങ്ങനെ സാധ്യമാവും എന്ന ചിന്തയിൽ നിന്നാണ് മറ്റൊരു ആശയം ഞങ്ങളിൽ ഉടലെടുത്തത്. ചെറിയ ലാഭമേ ലഭിക്കൂ എങ്കിലും ഒരുപാടുപേർ ഞങ്ങളുടെ ഓഡിയോ പ്ലാറ്റ്ഫോമിൽ അംഗങ്ങളായാൽ ലാഭവും വർദ്ധിക്കും. അങ്ങനെ വർദ്ധിക്കുന്ന ലാഭത്തിന്റെ വലിയൊരു വിഹിതം സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടുഴലുന്ന പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുവാൻ വിനിയോഗിച്ചാൽ അത് ഒരുപാട് പേർക്ക് ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ചേരുവാനുള്ള പ്രേരണയാവും എന്ന് മനസ്സിലായി. അതിൽ നിന്നാണ് സാധാരണക്കാരിൽ നിന്ന് പ്രൊമോട്ടർമാരെ തിരഞ്ഞെടുത്ത് ഞങ്ങളുടെ ലാഭത്തിൽനിന്ന് വലിയൊരു ശതമാനം നൽകുക എന്ന തീരുമാനം എടുത്തത്. ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന സേവനത്തിന് 6 മാസത്തിലൊരിക്കൽ നിങ്ങൾ നൽകുന്ന 350.00 രൂപ സാമ്പത്തിക സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന ഒരുപാട് കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറുന്നതാണ്. മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും ഓരോ ആറു മാസം കൂടുമ്പോഴും സാധാരണക്കാരായ ഒരുപാട് പേരെ പ്രൊമോട്ടർമാരായി തിരഞ്ഞെടുത്ത് ഞങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ദരിദ്ര കുടുംബങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു സാധാരണ ഓഡിയോ ബുക്ക് മെമ്പർഷിപ് പ്ലാറ്റ്‌ഫോം എന്ന നിലയിൽ നിന്ന് ഒരുപാട് ദരിദ്ര കുടുംബങ്ങളുടെ വരുമാന മാർഗ്ഗമായ സാധാരണക്കാർക്ക് കൈത്താങ്ങാവുന്ന ഒരു സംരംഭമാകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഈ പേജിൽ എത്തിപ്പെടുന്നവർ ഞങ്ങളെ കേൾക്കുവാൻ തയ്യാറായാൽ നിങ്ങളറിയാതെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ പെട്ടുഴലുന്ന ഏതെങ്കിലും ഒരു സാധാരണ കുടുംബത്തെ സഹായിക്കുന്ന ഉദ്യമത്തിന്റെ ഭാഗമാവുകയാണ്.ഞങ്ങൾ ഒരു ചാരിറ്റി ചെയ്യുവാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി അല്ല ഇത്, നിങ്ങളിലേക്ക് സമൂഹത്തിൽ നിരന്തരമായി നടക്കുന്ന വിവാദങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകൾ എത്തിക്കുവാൻ എങ്ങനെ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു ആശയം ഉടലെടുത്തതെങ്കിലും ഇത് പ്രയോഗികമാക്കുന്നതിലൂടെ ലഭിക്കുന്ന ചാരിതാർഥ്യം അനുഭവിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ മറ്റെല്ലാ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളിലേക്കും ഞങ്ങളുടെ കാഴ്ചപ്പാടുകൾ എത്തിക്കുവാൻ കഴിയുന്നവരാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രധാന ലക്‌ഷ്യം തന്നെ ഞങ്ങൾ പറയുന്ന കാര്യങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷം സാധാരണക്കാരിലേക്കും എത്തിക്കുക എന്നതാണ്. മലയാളത്തിലാണ് അതിന് തുടക്കമിടുന്നത്.നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ട് എന്ന വിശ്വാസത്തോടെ...

കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ വരുമാന സ്രോതസ്സായി മാറണമെന്ന് ആഗ്രഹിക്കുന്നു.

ഞങ്ങൾ മറ്റൊരു ലക്‌ഷ്യം കൂടി മുന്നിൽ കാണുന്നു. കേരളത്തിൽ ഇന്ന് പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളുടെ വിവാഹം നടത്തുക എന്നത് ഭൂരിപക്ഷം സാധാരണക്കാർക്കും വളരെയധികം ബാധ്യതകൾ വരുത്തിവയ്ക്കുകയും അത് അവരുടെ പിന്നീടുള്ള ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. കേരളത്തിൽ പാവപ്പെട്ട കുടുംബങ്ങളിലെ മാതാപിതാക്കൾ മക്കൾക്കുവേണ്ടി കഷ്ടപ്പെടുവാൻ മാത്രമുള്ളവരായി മാറപ്പെട്ടിരിക്കുന്നു. പലപ്പോഴും പാവപ്പെട്ട കുടുംബങ്ങളിലെ ആൺകുട്ടികൾ ആ വീട്ടിൽ ഉള്ള പെൺകുട്ടികളുടെ വിവാഹം നടത്തേണ്ട ഉത്തരവാദിത്വം തങ്ങൾക്ക് കൂടി ഉണ്ട് എന്നതിനാൽ തങ്ങളുടെ ഭാവി സ്വപ്‌നങ്ങൾ മാറ്റി വച്ചുകൊണ്ട് താൽക്കാലിക ജോലികൾ കണ്ടെത്തി പണസമ്പാദനത്തിന് ഇറങ്ങിത്തിരിക്കുന്നു. തങ്ങളുടെ വിവാഹം നടത്തുന്നതിന് തങ്ങൾ എന്ത് നൽകി എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് കേരത്തിലെ സ്ത്രീകൾ മാറേണ്ടതുണ്ട്. തങ്ങളുടെ വിവാഹം തങ്ങളുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ സഹോദരങ്ങൾക്ക് വർഷങ്ങൾ നീണ്ട കടബാധ്യതകൾ സമ്മാനിക്കുന്നുണ്ട് എന്നവർ ചിന്തിക്കേണ്ടതുണ്ട്. അത് തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സന്തോഷഭരിതമായ ജീവിതത്തെ ബാധിക്കുന്നുണ്ട് എന്നും അവർ മനസ്സിലാക്കേണ്ടതുണ്ട്. തങ്ങളുടെ വിവാഹച്ചിലവുകളുടെ പകുതിയെങ്കിലും വഹിക്കുവാൻ കഴിയുന്ന രീതിയിൽ സ്ത്രീകൾ മാറിയതിന് ശേഷം വിവാഹം മതി എന്ന തീരുമാനം കുറഞ്ഞത് പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾ എങ്കിലും എടുക്കേണ്ടതുണ്ട്‌ എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാധാരണ കുടുംബങ്ങളിലെ 18 വയസ്സ് തികഞ്ഞ പെൺകുട്ടികളെ 6 മാസം വരെ ഞങ്ങളുടെ പ്രൊമോട്ടർമാരായി തിരഞ്ഞെടുത്തുകൊണ്ട് ഞങ്ങളുടെ ലാഭത്തിന്റെ നല്ലൊരു വിഹിതം അവർക്ക് ലഭിക്കത്തക്ക രീതിയിൽ വരുമാനം ഉണ്ടാക്കുവാനുള്ള അവസരം നൽകുന്നു. 6 മാസമാണ് സാമ്പത്തിക ബാധ്യതകളിൽ പെട്ടുപോയ ദരിദ്ര കുടുംബങ്ങളിലെ ഒരു അവിവാഹിതയായ പെണ്കുട്ടിക്കോ, പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചതിന്റെ പേരിൽ കടത്തിൽ അകപ്പെട്ടുപോയ മാതാപിതാക്കൾക്കോ, രോഗികൾ ഉള്ള കുടുംബങ്ങളിലെ അംഗങ്ങൾക്കോ, വീടുവയ്ക്കുവാൻ ബാങ്ക് ലോൺ എടുത്ത് സാമ്പത്തിക ബാധ്യതകളിൽ പെട്ടുപോയവർക്കോ ഞങ്ങളുടെ പ്രൊമോട്ടറായി ജോലി ചെയ്യുവാൻ അവസരം. ഓരോ 6 മാസം കൂടുമ്പോഴും പ്രൊമോട്ടർ സ്ഥാനത്തുനിന്നും പിരിഞ്ഞു പോകുന്നവർക്ക് പകരം പുതിയ വ്യക്തികൾക്ക് അവസരം നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരു സാധാരണ ഓഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയിൽ നിന്ന് ഒരുപാട് പാവപ്പെട്ട കുടുംബങ്ങളിലെ മാതാപിതാക്കളുടെയും പെൺകുട്ടികളുടെയും രോഗികൾ ഉള്ള കുടുംബങ്ങളുടെയും ആശ്രയമായ വരുമാന സ്രോതസ്സായി വളരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു വ്യക്തിക്ക് ഒരു മെമ്പർഷിപ്പ് അക്കൗണ്ട് മാത്രമാണ് ലഭിക്കുക. എന്നാൽ ദരിദ്ര കുടുംബങ്ങളിൽ നിന്നും ഞങ്ങളുടെ പ്രൊമോട്ടർമാരായി പ്രവർത്തിക്കുന്ന മറ്റുള്ളവർ നിങ്ങളെ സമീപിക്കുമ്പോൾ അവരെക്കൂടി സഹായിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് മറ്റൊരു ഇമെയിൽ ഉപയോഗിച്ച് മെമ്പർഷിപ് എടുത്തോ, കുടുംബത്തിലെ മറ്റുള്ള അംഗങ്ങളുടെ ഇമെയിൽ ഉപയോഗിച്ച് മെമ്പർഷിപ്പ് എടുത്തുകൊണ്ടോ അവരെ സഹായിക്കാവുന്നതാണ്. വ്യത്യസ്ത ഇമെയിൽ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് വീണ്ടും മെമ്പർഷിപ് എടുക്കാവുന്നതാണ്. എന്നാൽ ഒരേ ഇമെയിൽ ഉപയോഗിച്ച് കൊണ്ട് 6 മാസത്തിനിടയ്ക്ക് ഒന്നിൽ കൂടുതൽ തവണ അംഗത്വം നേടുവാൻ സാധ്യമല്ല.

മലയാളം ഓഡിയോ ബുക്സ് മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രമോട്ടർ പ്രോഗ്രാം (SOCIAL EMPOWERMENT PROMOTER PROGRAM) എങ്ങനെ ആശ്രിതത്വം കുറയ്ക്കുവാനും ദാരിദ്ര്യം കുറയ്ക്കുവാനും സഹായകരമാവുന്നു?

ആറു മാസമാണ് ഒരാൾക്ക് ഞങ്ങളുടെ പ്രൊമോട്ടറായി പ്രവർത്തിക്കുവാനുള്ള അവസരമുള്ളത്. പെണ്മക്കളെ വിവാഹം കഴിപ്പിക്കുവാൻ വേണ്ടി വരുന്ന ചിലവിനാലും, പെണ്മക്കളെ വിവാഹം കഴിപ്പിച്ചതിനാൽ ഉണ്ടായ ചിലവിനാലും, പ്രായമായി അധ്വാനിക്കുവാൻ പറ്റാതായതിനാലും, രോഗങ്ങൾ വന്നതിനാലും, വീട് വയ്ക്കുവാൻ ബാങ്ക് ലോൺ എടുക്കേണ്ടി വന്നതിനാലും സാമ്പത്തിക ബാധ്യതകൾ ഉണ്ടാവുന്നതിനാൽ ശരിയായ പോഷകാഹാരം തങ്ങൾക്കും തങ്ങളുടെ കുടുംബത്തിനും നൽകുവാൻ കഴിയാതെ വിവിധ രോഗങ്ങൾ അവഗണിച്ച് അത്യധ്വാനം ചെയ്യേണ്ടി വരുന്ന ദരിദ്ര വിഭാഗത്തിന് 6 മാസം ശരിയായി അധ്വാനിക്കുകയും ജനങ്ങൾ പ്ലാറ്റ്‌ഫോമിൽ വിശ്വാസം അർപ്പിക്കുകയും ചെയ്താൽ തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറികടക്കുവാനുള്ള അവസരമാണിത്. അധ്വാനിച്ച് വരുമാനം നേടുവാൻ ആഗ്രഹിക്കുന്ന, മറ്റുള്ളവരെ ആശ്രയിക്കുന്നതിലെ അപകർഷതാബോധം പേറാതെ ജീവിക്കുവാൻ, അല്ലെങ്കിൽ കടത്തിൽപെട്ട് ഞെരുങ്ങി ജീവിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കിക്കൊടുക്കുവാൻ സാധാരണക്കാരിൽ സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന കുറച്ചു പേരെ സഹായിക്കുവാൻ സമൂഹത്തിന് ലഭിക്കുന്ന അവസരമാണിത്. ഞങ്ങളുടെ പ്രൊമോട്ടർമാരിലൂടെ ഓഡിയോ ബുക്സ് പ്ലാറ്റ്‌ഫോമിൽ അംഗമാവുക എന്നത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. തങ്ങളുടെ കൂട്ടത്തിലുള്ളവരുടെ ബുദ്ദിമുട്ടകറ്റാൻ ഈ പ്ലാറ്റ്‌ഫോമിൽ മെമ്പർ ആയാൽ കഴിയുമെന്നും നാളെ തങ്ങളുടെയോ തങ്ങളുടെ സുഹൃത്തുക്കളുടെയോ ബുദ്ദിമുട്ടകറ്റുവാനും ഈ പ്ലാറ്റ്‌ഫോം ഉപകരിക്കും എന്ന് സാധാരണക്കാർ വിചാരിച്ചാൽ മതി ഈ പ്ലാറ്റ്‌ഫോം വിജയിക്കുവാൻ. ഇത്രയൊക്ക ഞങ്ങൾ വിവരിച്ചു എങ്കിലും മലയാളം ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിലൂടെ ഓരോ ആറു മാസം കൂടുമ്പോഴും സമൂഹത്തിന് ഗുണകരമാകുന്ന അറിവുകൾ പകർന്നു നൽകുന്ന ശക്തമായ അവലോകങ്ങളും ആത്മകഥകളും ലോകചരിത്രവുമെല്ലാം ഓഡിയോ ബുക്കുകളുടെ രൂപത്തിൽ നിങ്ങൾക്ക് മുൻപിലെത്തിക്കുക എന്ന സേവനത്തിനാണ് നിങ്ങൾ ഞങ്ങൾക്ക് പ്രതിഫലം നൽകുന്നത്. ഈ പ്ലാറ്റ്‌ഫോം നിങ്ങൾക്ക് പരിചയപ്പെടുത്തുവാൻ അവസരം നൽകിക്കൊണ്ട് വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇടത്തരം ദരിദ്രരിലേക്കെത്തിച്ചുകൊണ്ട് അവർക്കൊപ്പം വളരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഓഡിയോ ബുക്സ് പ്ലാറ്റ്‌ഫോമിൽ അംഗങ്ങളാകുന്നവർ തങ്ങൾക്ക് ലഭിക്കുന്ന റെഫെറർ കോഡ് ഉപയോഗിച്ച് പ്രൊമോട്ട് ചെയ്യുമ്പോൾ പ്ലാറ്റ്‌ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രമോട്ടർ പ്രോഗ്രാമിൽ (SOCIAL EMPOWERMENT PROMOTER PROGRAM) ഉൾപ്പെട്ടിട്ടുള്ള ഫീൽഡ് പ്രൊമോട്ടർമാർക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ?

പ്ലാറ്റ്‌ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രമോട്ടർ പ്രോഗ്രാമിൽ (SOCIAL EMPOWERMENT PROMOTER PROGRAM) ഉൾപ്പെട്ടിട്ടുള്ള ഫീൽഡ് പ്രൊമോട്ടർ നൽകുന്ന റെഫെറർ കോഡ് ഉപയോഗിച്ച് ഒരു വ്യകതി പ്ലാറ്റ്‌ഫോമിൽ അംഗമായാൽ ആ വ്യക്തിയിൽ നിന്ന് പ്ലാറ്റ്‌ഫോമിന് ലഭിക്കുന്ന തുകയുടെ 70% ഫീൽഡ് പ്രൊമോട്ടർക്ക് ലഭിക്കുന്നു. 350.00 രൂപ നൽകി ഓഡിയോ ബുക്സ് മെമ്പർഷിപ്പ് അംഗത്വം എടുക്കുകയും പേയ്മെന്റ് ചെയ്യുമ്പോൾ തങ്ങളുടെ ഈമെയിലിൽ ലഭിക്കുന്ന റെഫെറർ കോഡ് ഉപയോഗിച്ച് സുഹൃത്തുക്കളെയും കുടുംബങ്ങളെയും പ്ലാറ്റ്‌ഫോമിൽ അംഗമാകുവാൻ സോഷ്യൽ മീഡിയയിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ ക്ഷണിക്കുകയും ചെയ്തുകൊണ്ട് മലയാളം ഓഡിയോ ബുക്സ് മെമ്പർഷിപ് പ്ലാറ്റ്‌ഫോമിൽ അംഗമായിട്ടുള്ള എല്ലാവർക്കും പ്ലാറ്റ്‌ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രൊമോട്ടർ പ്രോഗ്രാമിൽ അംഗങ്ങളായിട്ടുള്ള പ്രൊമോട്ടർമാരെ സഹായിക്കാവുന്നതാണ്. ആറു മാസം കൂടുമ്പോൾ നിങ്ങൾ ഈ പ്രവർത്തി ആവർത്തിച്ചാൽ ഓരോ ആറുമാസവും ഒരുപാട് സാധാരണക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് അത് പരിഹാരമാവും. അതൊരു സാധാരണ കാര്യമല്ല. ഞങ്ങൾ ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നു. നിങ്ങൾ അത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. ഓരോ 6 മാസം കൂടുമ്പോഴും കേരളത്തിൽ സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന കുടുംബങ്ങളിൽ നിന്ന് 350 പേർക്ക് വരുമാനമാർഗ്ഗം തുറക്കുവാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഓരോ 6 മാസം കൂടുമ്പോഴും 350 പേർക്ക് ഈ പ്ലാറ്റ്‌ഫോമിൽ പ്രൊമോട്ടർമാരായി പ്രവർത്തിക്കുവാനുള്ള അവസരം നൽകുന്നു. പ്രൊമോട്ടർ സപ്പോർട്ടർമാർക്കും,  സോഷ്യൽ മീഡിയ കണ്ടന്റ് ക്രീയേറ്റേഴ്സിനും, പൊതുജനങ്ങൾക്കും കൂടി അവർക്കുവേണ്ടി പ്രവർത്തിക്കുവാനുള്ള അവസരം കൂടി ഈ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കിയിരിക്കുന്നു. തുടക്കം ചിലപ്പോൾ ഈ പ്ലാറ്റഫോമിന്റെ പ്രവർത്തനം മന്ദഗതിയിലാവാം, എന്നാൽ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഒരുപാട് പേരുടെ സ്വപ്‌നങ്ങൾ നിറവേറ്റപ്പെടുന്നതിൽ ഈ പ്ലാറ്റ്‌ഫോം ഒരു അടിത്തറയായി മാറിയേക്കാം.

വെബ്സൈറ്റിലൂടെ 'LTK101' എന്ന റെഫെറർ കോഡ് ഉപയോഗിച്ച് നേരിട്ട് മെമ്പർഷിപ്പ് എടുക്കുകയും ഓട്ടോ പേയ്മെന്റ് അപ്പ്രൂവൽ നൽകുകയോ, തുടർന്നുള്ള പണമടയ്ക്കലിനുള്ള സമ്മതം നൽകുകയോ ചെയ്താൽ പ്ലാറ്റ്‌ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രമോട്ടർ പ്രോഗ്രാമിൽ (SOCIAL EMPOWERMENT PROMOTER PROGRAM) ഉൾപ്പെട്ടിട്ടുള്ള ഫീൽഡ് പ്രൊമോട്ടർമാർക്ക് വരുമാനം ലഭിക്കുമോ?

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും പ്രോമോട്ടർമാർ തുടക്കത്തിൽ ഉണ്ടാവണം എന്നില്ല. എന്നാൽ ഈ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഭൂരിപക്ഷം ജനങ്ങളും അറിയുവാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ധൈര്യപൂർവം വെബ്സൈറ്റിലെ റെഫെറർ കോഡ് ഉപയോഗിച്ച് മെമ്പർഷിപ്പ് എടുക്കുകയും ഓട്ടോ പേയ്മെന്റ് അപ്പ്രൂവൽ നൽകുകയോ, തുടർന്നുള്ള പണമടയ്ക്കലിനുള്ള സമ്മതം നൽകുകയോ ചെയ്യാവുന്നതാണ്. നിങ്ങൾ വെബ്സൈറ്റിലൂടെ നൽകുന്ന ഓട്ടോ പേയ്മെന്റ് അപ്പ്രൂവലോ തുടർന്നുള്ള പണമടയ്ക്കുന്നതിനുള്ള സമ്മതമോ ഓരോ ആറു മാസം കൂടുമ്പോഴും സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന കുടുംബങ്ങളിൽ നിന്ന് പ്ലാറ്റ്‌ഫോമിൽ അംഗങ്ങളാവുന്ന ഫീൽഡ് പ്രൊമോട്ടർമാർക്ക് വരുമാനം ലഭിക്കും എന്ന ഉറപ്പാണ്. ആ തീരുമാനത്തിലെ നന്മ മനസ്സിലാക്കി നിങ്ങൾ ഞങ്ങളുടെ കൂടെ നിൽക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഞങ്ങൾ ദരിദ്ര കുടുംബങ്ങളെ സമ്പന്നരാക്കുവാൻ ആരംഭിച്ച പദ്ധതിയല്ലിത്. മറിച്ച് സാമ്പത്തിക ബാധ്യതകളിൽ പെട്ടുപോകുന്ന സാധാരണക്കാർക്കും ആത്മാഭിമാനത്തോടെ ജീവിക്കുവാനുള്ള സാഹചര്യവും പോഷകാഹാരവും ലഭിക്കണം എന്ന ആഗ്രഹത്താൽ നടപ്പിലാക്കുന്ന പ്രൊമോട്ടർ പ്രോഗ്രാമാണിത്. ഞങ്ങൾ ഓരോ പ്രൊമോട്ടർക്കും ലഭിക്കാവുന്ന ഉയർന്ന വരുമാനത്തിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. കഷ്ടിച്ച് ജീവിച്ച് പോകുവാനുള്ള ശമ്പളമോ കൂലിയോ സാധാരണക്കാർക്ക് ജീവിതകാലം മുഴുവൻ കഷ്ടതകളിലൂടെ എന്നാൽ പട്ടിണിയില്ലാതെ കഴിയാനുള്ള അവസരമാണ്. എന്നാൽ കടബാധ്യത കുറയ്ക്കുവാൻ ലഭിക്കുന്ന അധിക തുക, അവരുടെ ആരോഗ്യപരിപാലനത്തിനും മനസികാരോഗ്യത്തിനും സഹായകരമാണ്. സമാധാനവും ആരോഗ്യവുമുള്ള മനുഷ്യർ ഉണ്ടായാൽ സമാധാനമുള്ള സമൂഹവും ഉണ്ടാവും. പ്രൊമോട്ടർമാരിലൂടെ അല്ലാതെ നിങ്ങൾ വെബ്സൈറ്റിലൂടെ നൽകുന്ന ഓരോ ഓട്ടോ പേയ്മെന്റ് അപ്പ്രൂവലും തുടർന്നുള്ള പണമടയ്ക്കുന്നതിനുള്ള സമ്മതവും സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന കുടുംബങ്ങളിൽ നിന്നും പുതിയ ഒരു പ്രൊമോട്ടറെ തിരഞ്ഞെടുക്കുവാൻ ഞങ്ങൾക്ക് പ്രചോദനം നൽകുന്നു. ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾക്ക് നന്ദി തിരിച്ചുവേണ്ടാത്തവർക്കായി ഞങ്ങൾ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിരിക്കുന്നു. ഇത് മനസ്സിലാക്കുവാൻ നിങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

പ്രൊമോട്ടർമാരെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

അർഹരായവരാണ് ഞങ്ങളുടെ പ്രൊമോട്ടർമാരാവേണ്ടത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് അർഹരായവരുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അവരോട് ഞങ്ങളുടെ വെബ്സൈറ്റിലൂടെ (www.commonthoughts.in) അപേക്ഷിക്കുവാൻ പറയുക. ഞങ്ങളുടെ കസ്റ്റമേഴ്സ് നിർദ്ദേശിക്കുന്ന അർഹരായ സാധാരണക്കാർക്ക് ഞങ്ങൾ ഫീൽഡ് പ്രൊമോട്ടർമാരെ തിരഞ്ഞെടുക്കുമ്പോൾ പ്രാധാന്യം നൽകുന്നതാണ്. 6 മാസമാണ് ഒരു ഫീൽഡ് പ്രൊമോട്ടർക്ക് ഞങ്ങളുടെ കൂടെ പ്രവർത്തിക്കുവാൻ അവസരം. അർഹരായവരെ കണ്ടെത്തുവാൻ നിങ്ങൾ ഞങ്ങളെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ഞങ്ങൾ സേവനത്തിന് വേണ്ടി ചെയ്യുന്നതല്ല. ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഒരു പ്ലാറ്റ്‌ഫോം സാധാരണക്കാരിൽ സാമ്പത്തിക ബാധ്യതകളിൽ പെട്ടുപോയവരെ അതിൽനിന്ന് രക്ഷപെടുവാനും മറ്റുള്ളവരെ സാമ്പത്തിക ബാധ്യതകളിൽ പെട്ടുപോകാതിരിക്കുവാനുമുള്ള ഒരു അവസരമാക്കി മാറ്റിയാൽ ഞങ്ങളുടെ പ്ലാറ്റ്‌ഫോമും ഞങ്ങളുടെ ആശയങ്ങളും ജനങ്ങളിലേക്ക് വളരെ വേഗത്തിൽ എത്തും എന്നതിനാലും മറ്റുള്ളവർക്ക് വരുമാന മാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുവാൻ ഞങ്ങൾക്കും കഴിയും എന്നതിനാലുമാണ് ഈ പ്ലാറ്റ്‌ഫോം ഈ രീതിയിൽ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തീർത്തും ദരിദ്രർക്കും രോഗങ്ങൾ വന്ന് സാമ്പത്തിക ഭദ്രത നഷ്ടപ്പെട്ടവർക്കും മറ്റു മനുഷ്യരെ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. രോഗങ്ങൾ വന്നോ പ്രയത്താലോ അധ്വാനിച്ച്‌ ജീവിക്കുവാൻ ബുദ്ധിമുട്ടുന്നവർക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നു. അധ്വാനിച്ച് ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഇടത്തരം ദരിദ്രരെ അമിതാശ്രിതത്വം ഉള്ളവരായി മാറ്റാതിരിക്കുക എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ അനിവാര്യമാണ്. അമിതമായ ആശ്രിതത്വം വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതിനാൽ, അതിൽനിന്ന് മോചനം സമൂഹത്തിന്റ ഉത്തരവാദിത്വമാണ്. ഞങ്ങളുടെ ഈ ചെറിയ ശ്രമത്തിന്‌ പൊതുജനപിന്തുണയുണ്ടായാൽ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

എങ്ങനെയാണ് ഈ പ്ലാറ്റ്‌ഫോമിൽ അംഗങ്ങളാവുന്ന എല്ലാവർക്കും പ്രൊമോട്ടർമാരെ സഹായിക്കുവാനുള്ള അവസരം പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്?

നിങ്ങളുടെ അടുത്ത് വരുന്ന ഫീൽഡ് പ്രൊമോട്ടർമാർക്ക് സോഷ്യൽ മീഡിയ ഉപയോഗിച്ച് പരിചയം ഉണ്ടാവണം എന്നില്ല. അതിനാൽ 6 മാസം മാത്രം അവസരം ലഭിക്കുന്ന അവർ എന്തിന് വേണ്ടി വന്നു എന്ന് നിങ്ങൾക്ക് മനസ്സിലായാൽ നിങ്ങൾക്ക് അവർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രൊമോട്ട് ചെയ്യാവുന്നതാണ്. ഞങ്ങളുടെ വെബ്സൈറ്റിൽ ഒരുപാട് വിവരങ്ങളുണ്ട്. നിങ്ങൾക്ക് അത് സോഷ്യൽ മീഡിയ പോസ്റ്റിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ അവരിലൂടെ ഓഡിയോ ബുക്ക് മെമ്പർഷിപ് അംഗത്വം എടുക്കുമ്പോൾ നിങ്ങൾക്ക് ഒരു റെഫെറർ കോഡ് ലഭിക്കുന്നതാണ്. ആ റെഫെറർ കോഡോ അല്ലെങ്കിൽ നിങ്ങളെ സമീപിച്ച ഫീൽഡ് പ്രൊമോട്ടറുടെ റെഫെറർ കോഡോ അല്ലെങ്കിൽ നിങ്ങൾ ഏത് കണ്ടെന്റ് ക്രീയേറ്ററിൽ നിന്നാണോ ഈ പ്രൊമോട്ടർ പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞത് അവരുടെ റെഫെറർകോഡോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രൊമോട്ട് ചെയ്യുമ്പോൾ അതിന്റെ കമ്മിഷൻ നിങ്ങളെ സമീപിച്ച പ്രൊമോട്ടർക്ക് ലഭിക്കുന്നു. പരമാവധി 3 ലക്ഷം രൂപയാണ് സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന ഒരു കുടുംബത്തിന് പ്ലാറ്റ്‌ഫോമിൽ നിന്ന് ഫീൽഡ് പ്രൊമോട്ടറായി പ്രവർത്തിച്ചാൽ ലഭിക്കുന്ന തുക. ഈ തുക അവർക്ക് നേടിക്കൊടുക്കുവാൻ സോഷ്യൽ മീഡിയ ഒരുപാട് ഉപയോഗിച്ച് പരിചയമുള്ള ഇന്നത്തെ തലമുറയ്ക്ക് വളരെ എളുപ്പമാണ്. 6 മാസം മാത്രം പ്രവർത്തന കാലയളവുള്ള സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയെ സഹായിക്കുവാൻ നിങ്ങൾക്ക് വളരെ എളുപ്പമാണ്. നിങ്ങൾ അവർ നൽകുന്ന റെഫെറർ കോഡ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിൽ അംഗമാവുകയും നിങ്ങൾ പ്ലാറ്റ്‌ഫോമിൽ അംഗമാവുമ്പോൾ ലഭിക്കുന്ന റെഫെറർ കോഡോ ഫീൽഡ് പ്രൊമോട്ടറുടെ റെഫെറർ കോഡോ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ അവർക്ക് വേണ്ടി ഒരു പോസ്റ്റ് എങ്കിലും ചെയ്താൽ ലക്‌ഷ്യം നേടുക എന്നത് എളുപ്പം സാധിക്കുന്നതാണ്. നിങ്ങൾക്ക് ചിലപ്പോൾ വരുമാനം ഉണ്ടാക്കുവാൻ ഒരുപാട് വഴികൾ ഉണ്ടാവാം. എന്നാൽ ഞങ്ങൾ ഫീൽഡ് പ്രൊമോട്ടറായി ഓരോ 6 മാസവും തിരഞ്ഞെടുക്കുന്നത് കടബാധ്യതകളിൽ പെട്ട് ജീവിക്കുവാൻ ബുദ്ദിമുട്ടുന്നവർ ആയിരിക്കും. അവരിൽ ഭൂരിപക്ഷം പേരും ചിലപ്പോൾ വിദ്യാഭ്യാസം ഇല്ലാത്തവരോ സോഷ്യൽ മീഡിയ ഉപയോഗിച്ച് പരിചയം ഇല്ലാത്തവരോ ആയിരിക്കാം. നിങ്ങളുടെ ഒരു ചെറിയ സഹായം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഓരോ 6 മാസം കൂടുമ്പോഴും ഒരുപാട് സാധാരണക്കാരുടെ ജീവിതം മാറ്റുവാൻ സജ്ജമാക്കിയിരിക്കുന്നു. ഇനി നിങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടായാൽ മാത്രം മതി. അത് നിങ്ങൾ ചെയ്യുമെന്ന് വിശ്വസിക്കുന്നു.

കേരളത്തിലെ ദരിദ്ര കുടുംബങ്ങളിലെ 18 വയസ്സ് തികഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കോ, പെൺകുട്ടികളുടെ വിവാഹം നടത്തുവാൻ വേണ്ടി വന്ന ചിലവുകളാൽ കടബാധ്യതകളിൽ അകപ്പെട്ട മാതാപിതാക്കൾക്കോ, വീടുവെച്ച് കടബാധ്യതകളിൽ അകപ്പെട്ടുപോയവർക്കോ, കുടുംബാംഗങ്ങൾ രോഗബാധിതർ ആയതിനാൽ ജീവിതം വഴിമുട്ടി പോയവർക്കോ 6 മാസം പ്ലാറ്റ്‌ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രമോട്ടർ പ്രോഗ്രാമിൽ (SOCIAL EMPOWERMENT PROMOTER PROGRAM) ഫീൽഡ് പ്രൊമോട്ടർമാരായി പ്രവർത്തിച്ച് വരുമാനം നേടുവാൻ അവസരം.

ഈ അവസരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നവർ അർഹതയുള്ളവരിലേക്ക് ഇത് എത്തിക്കണമെന്ന് അപേക്ഷിക്കുന്നു. അനർഹരെ ഞങ്ങൾ തിരഞ്ഞെടുക്കുന്നതല്ല. അർഹതയുള്ളവർക്ക് ആദ്യം അവസരം ലഭിച്ചില്ലെങ്കിൽപോലും പിന്നീട് ലഭിക്കുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന ഏത് ഫോം പൂരിപ്പിക്കുമ്പോഴും നിങ്ങൾ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവിടങ്ങളിൽ സജീവമായ ഒരു കണ്ടെന്റ് ക്രീയേറ്ററുടെ പോസ്റ്റിലൂടെയാണ് മലയാളം ഓഡിയോ ബുക്ക് പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിഞ്ഞിട്ടുള്ളതെങ്കിൽ അവർ നൽകുന്ന പ്രോമോ കോഡ് 'റെഫെറർകോഡ്' ആയി ഉപയോഗിക്കേണ്ടതാണ്. റെഫെറർകോഡ് ലഭ്യമല്ലെങ്കിൽ മാത്രം 'LTK101' എന്ന റെഫെറർകോഡ് ഉപയോഗിക്കാവുന്നതാണ്. കണ്ടെന്റ് ക്രീയേറ്റേഴ്സിന്റെ റെഫെറർകോഡ് ഉപയോഗിക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

പ്രൊമോട്ടർമാരെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

6 മാസം ഞങ്ങളുടെ പ്രൊമോട്ടറായി പ്രവർത്തിക്കൂ...3 ലക്ഷം രൂപ വരെ നേടൂ...ഓരോ 6 മാസം കൂടുമ്പോഴും 350 പേർക്ക് വീതം അവസരം...

നിങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലെന്നോ, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാനുള്ള കഴിവില്ലെന്നോ, പ്രായമായെന്നോ വിചാരിച്ച് അപേക്ഷിക്കാതിരിക്കരുത്. നിങ്ങൾ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ജീവിക്കുവാൻ ബുദ്ദിമുട്ടുന്നവരാണോ? ഫോമിൽ വിശദവിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷിക്കുക. അർഹരായവർ തിരഞ്ഞെടുക്കപ്പെടുന്നതാണ്. എങ്ങനെയാണ് വിദ്യാഭ്യാസമോ വാക്‌ചാതുരിയോ ഇല്ലാതെ ഫീൽഡ് പ്രൊമോട്ടറായി പ്രവർത്തിക്കേണ്ടതെന്ന് ഞങ്ങൾ പറഞ്ഞു തരാം.

ഒരു പ്രൊമോട്ടർ ആയി പ്രവർത്തിക്കുന്നതിന് നിങ്ങൾക്ക് ഒരു സെയ്ൽസ് എക്സിക്യൂട്ടീവിന്റെ കഴിവ് ആവശ്യമില്ല. ഞങ്ങൾ നൽകുന്ന ഓഡിയോ ക്ലിപ്പ് മറ്റുള്ളവരെ കേൾപ്പിക്കുകയും നിങ്ങളുടെ റെഫെറർകോഡും വെബ്സൈറ്റ് ലിങ്കും നൽകിക്കൊണ്ട് ഈ ഉദ്യമത്തിന്റെ ഭാഗമാകുവാൻ അഭ്യർത്ഥിക്കുകയും ചെയ്താൽ മതി.

കേരളത്തിൽ എല്ലാ ജില്ലകളിലും വിവിധ പ്രദേശങ്ങളിലേക്ക് ഫീൽഡ് പ്രൊമോട്ടർമാറായി പ്രവർത്തിക്കുവാൻ ആളെ ആവശ്യമുണ്ട്. ഞങ്ങളുടെ പ്രൊമോട്ടർമാരെ ഞങ്ങൾ ഒഫിയ്ഷ്യൽ അല്ലാത്ത പാർട്ണർമാരായാണ് കരുതുന്നത്. ഓരോ 6 മാസം കൂടുമ്പോഴും കേരളത്തിൽ ഇടത്തരം ദരിദ്ര കുടുംബങ്ങളിൽ നിന്ന് 350 പേർക്ക് വരുമാനമാർഗ്ഗം തുറക്കുവാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നിങ്ങൾ അപേക്ഷ സമർപ്പിക്കുക. അർഹരാണെങ്കിൽ ആദ്യ 350 പേരിൽ ഇടം ലഭിച്ചില്ലെങ്കിലും പിന്നീടുള്ള അവസരങ്ങളിൽ നിങ്ങൾ ഉൾപ്പെട്ടേക്കാം. വീടുകളിലും പൊതുജനങ്ങൾ എത്തുന്ന സ്ഥലങ്ങളിലും എത്തിച്ചേരുവാനും അവരോട് ഇടപഴകുവാനും മടി ഉണ്ടാവരുത് എന്നത് മാത്രമാണ് യോഗ്യത. വിശദ വിവരങ്ങൾ അറിയുവാനായി നിങ്ങളുടെ താല്പര്യം ഞങ്ങളെ അറിയിക്കുക. നിങ്ങളുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, അഡ്രസ്സ്‌, സിറ്റി, പിൻകോഡ്, റെഫെറർകോഡ് എന്നിവയെല്ലാം ഉൾപ്പെടുത്തി ഫോം സബ്മിറ്റ് ചെയ്യുക. നിങ്ങളെ ഞങ്ങൾ ബന്ധപ്പെടുന്നതാണ്.

100 സോഷ്യൽ മീഡിയ കണ്ടെന്റ് ക്രീയേറ്റേഴ്സിനെയും 4000 പ്രൊമോട്ടർ സപ്പോർട്ടർമാരെയും ഞങ്ങൾക്കൊപ്പം പ്രൊമോട്ടേഴ്‌സിന് വേണ്ടി പ്രവർത്തിക്കുവാൻ ക്ഷണിക്കുന്നു.

ഒരു തവണ റെഫർ ചെയ്യൂ...ഓരോ ആറു മാസം കൂടുമ്പോഴും ചെറിയൊരു കമ്മീഷൻ പ്രതിഫലമായി നേടൂ..മറ്റുള്ളവരെ സഹായിക്കുന്നതിലെ സംതൃപ്തി അറിയൂ...

പ്രൊമോട്ടർ സപ്പോർട്ടർ ആകുവാൻ അപേക്ഷിക്കുന്നവർ സോഷ്യൽ മീഡിയ പേജ് ലിങ്കിന് പകരം 'https://commonthoughts.in/promotersupporter' എന്ന് ചേർക്കുക....

നിങ്ങൾ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തനതായ കണ്ടെന്റുകൾ നൽകി ജനങ്ങൾക്കിടയിൽ അംഗീകാരം നേടിയവരാണോ? ഞങ്ങളുടെ പ്രൊമോട്ടർമാർക്ക് വേണ്ടി പ്രവർത്തിച്ച്‌ ചെറിയൊരു വരുമാനം നിങ്ങൾക്കും നേടാം.

ഒരു പ്രൊമോട്ടർ സപ്പോർട്ടർ ആയി പ്രവർത്തിക്കുന്നതിന് നിങ്ങൾക്ക് ഒരു സെയ്ൽസ് എക്സിക്യൂട്ടീവിന്റെ കഴിവ് ആവശ്യമില്ല. ഞങ്ങൾ നൽകുന്ന ഓഡിയോ ക്ലിപ്പ് മറ്റുള്ളവരെ കേൾപ്പിക്കുകയും നിങ്ങളുടെ റെഫെറർകോഡും വെബ്സൈറ്റ് ലിങ്കും നൽകിക്കൊണ്ട് ഈ ഉദ്യമത്തിന്റെ ഭാഗമാകുവാൻ അഭ്യർത്ഥിക്കുകയും ചെയ്താൽ മതി.

ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരായ പ്രൊമോട്ടർമാർ വിചാരിച്ചാൽ ജനങ്ങളെ മലയാളം ഓഡിയോ ബുക്സ് പ്ലാറ്റ്‌ഫോമിൽ അംഗമാക്കുക എന്നത് കഠിനമായ ഒന്നാണ്. പക്ഷെ സഹാനുഭൂതിയുള്ള മറ്റൊരു കൂട്ടർ വിചാരിച്ചാൽ ഇവരെ നിഷ്പ്രയാസം വിജയിപ്പിക്കാവുന്നതാണ്. അവരാണ് സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേറ്റേഴ്സ്. തങ്ങളുടെ കണ്ടെന്റുകൾ നല്കുന്നതിനിടയിൽ മലയാളം ഓഡിയോ ബുക്സ് പ്ലാറ്റ്ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രൊമോട്ടർ പ്രോഗ്രാമിനെക്കുറിച്ചും അതിലെ പ്രൊമോട്ടർകരെക്കുറിച്ചും തങ്ങളുടെ ഫോള്ളോവെഴ്സിനെ അറിയിച്ചാൽ മാത്രം മതി. 100 സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേറ്റേഴ്സിനെയാണ് മലയാളം ഓഡിയോ ബുക്ക് മെമ്പർഷിപ് പ്ലാറ്റ്ഫോമിനൊപ്പം സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുവാൻ ഞങ്ങൾ തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ ഫോളോവെഴ്‌സ്‌ ഉള്ളവരാണെങ്കിലും വ്യത്യസ്ത മേഖലകളിൽ യഥാർത്ഥ കണ്ടെന്റുകൾ നൽകി ജനങ്ങളുടെ ശ്രദ്ധയാകര്ഷിച്ചവർക്കൊപ്പം പ്രവർത്തിക്കുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സ്വന്തം കണ്ടെന്റുകൾ നല്കുന്നതിനിടയിൽ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ഞങ്ങളുടെ പ്രൊമോട്ടർമാരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ അവരുടെ ജീവിത സാഹചര്യങ്ങളും മലയാളം ഓഡിയോ ബുക്ക് മെമ്പർഷിപ് പ്ലാറ്റ്ഫോമിനെക്കുറിച്ചും കണ്ടെന്റ് രൂപീകരിക്കാവുന്നതാണ്. ഓരോ 6 മാസവും 350 സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പരമാവധി 3 ലക്ഷം രൂപ വീതം നൽകുന്നതിന് സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേറ്റേഴ്സിന്റെ സഹകരണം ശക്തി പകരുന്നതാണ്. വിശദ വിവരങ്ങൾ അറിയുവാനായി നിങ്ങളുടെ താല്പര്യം ഞങ്ങളെ അറിയിക്കുക. നിങ്ങളുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, അഡ്രസ്സ്‌, സിറ്റി, പിൻകോഡ്, റെഫെറർകോഡ് എന്നിവയെല്ലാം ഉൾപ്പെടുത്തി ഫോം സബ്മിറ്റ് ചെയ്യുക. നിങ്ങളെ ഞങ്ങൾ ബന്ധപ്പെടുന്നതാണ്.

4000 പ്രൊമോട്ടർ സപ്പോർട്ടർമാരെയാണ് 6 മാസത്തിനുള്ളിൽ പ്രൊമോട്ടർമാരെ വിജയിപ്പിക്കുവാൻ തിരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ 5 ദിവസമെങ്കിലും കുറഞ്ഞത് 2 മുതൽ 3 മണിക്കൂർ വരെ മാറ്റിവച്ച് തങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവർക്കിടയിൽ തങ്ങളുടെ പ്രദേശത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രൊമോട്ടർമാരെ വിജയിപ്പിക്കുവാൻ പരിശ്രമിക്കുക എന്നതാണ് പ്രൊമോട്ടർ സപ്പോർട്ടർമാരുടെ ഉത്തരവാദിത്വം. താല്പര്യമുള്ളവർ ഫോം സബ്മിറ്റ് ചെയ്യുമ്പോൾ ഏറ്റവും താഴെയുള്ള ഫീൽഡിൽ 'Fb, Instagram, YT link' എന്നതിന് പകരം 'https://commonthoughts.in/promotersupporter' എന്ന് പൂരിപ്പിച്ച് ഫോം സബ്മിറ്റ് ചെയ്യുക. നിങ്ങളെ ഞങ്ങൾ ബന്ധപ്പെടുന്നതാണ്.

എന്തിന് നിങ്ങൾ 350.00 രൂപ മുടക്കേണം?

  • സാമൂഹിക വിഷയങ്ങളെ ജാതി, മതം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയുടെ സ്വാധീനത്തിൽനിന്ന് മാറിനിന്നുകൊണ്ട് നോക്കിക്കാണുന്ന ശക്തമായ അവലോകനങ്ങൾ നിങ്ങൾക്ക് കേൾക്കുവാൻ ലഭിക്കുന്നു.

  • നിങ്ങൾ നൽകുന്ന 350.00 രൂപയിൽ 70 ശതമാനവും സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന ഒരു സാധാരണ കുടുംബത്തിലേക്ക് എത്തിച്ചേരുന്നു.

  • ഈ പ്ലാറ്റ്‌ഫോമിൽ ചേരുന്ന എല്ലാവർക്കും ലഭിക്കുന്ന ആദ്യ ഓഡിയോ ബുക്ക് ലിനു തിലകന്റെ 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി'യാണ്. ഇതിൽ 15 മണിക്കൂർ കേൾക്കുവാനുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാർ നിർബന്ധമായും കേട്ടിരിക്കേണ്ട ഒരുപാട് വിഷയങ്ങൾ ഈ ബുക്കിൽ ചർച്ചകളുടെ രൂപത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

  • ഓരോ 6 മാസം കൂടുമ്പോഴും കേരളത്തിലെ 14 ജില്ലകളിലെ സാമ്പത്തിക ബാധ്യതകളിൽ പെട്ടുഴലുന്ന കുടുംബങ്ങളിൽ നിന്ന് 350 പേർക്ക് അവരുടെ കടബാധ്യതകൾ ഇല്ലാതാക്കുവാനുള്ള വരുമാനം ലഭിക്കുവാനുള്ള അവസരം നിങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ അംഗമാവുന്നതിലൂടെ ലഭിക്കുന്നു.

  • കേരളത്തിലെ എല്ലാ ജില്ലകളിലും സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽനിന്നുള്ള വ്യക്തികളെ ഫീൽഡ് പ്രൊമോട്ടർമാരായി ഞങ്ങൾ ജോലിക്കെടുക്കുന്നു. മറ്റുള്ളവർക്ക് ജീവിതോപാധി കണ്ടെത്തുവാനുള്ള വഴി തുറക്കുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുന്നതിന് നിങ്ങളും കാരണമാവുന്നു.

  • നിങ്ങൾ 350 രൂപ നൽകി 6 മാസത്തേക്ക് ഓഡിയോ ബുക്സ് മെമ്പർഷിപ് അംഗത്വം നേടുമ്പോൾ 350 സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 6 മാസത്തിനുള്ളിൽ 3 ലക്ഷം രൂപ നൽകുക എന്ന ലക്ഷ്യത്തെ സപ്പോർട്ട് ചെയ്യുക മാത്രമല്ല നിങ്ങൾ ചെയ്യുന്നത്. 4000 പ്രൊമോട്ടർ സപ്പോർട്ടർമാർക്ക് മാസം 3,000-10,000 രൂപ വരെ നേടുവാനുള്ള ഒരു തൊഴിലവസരം കൂടിയാണ് നൽകുന്നത്. ചെറിയ തുകകൾ ആണെങ്കിലും ഇതെല്ലാം വലിയ അനുഗ്രഹങ്ങളായി കരുതുന്ന ഒരുപാട് കുടുംബങ്ങൾ ഉള്ള നാടാണ് നമ്മുടെ കേരളം. തിരഞ്ഞെടുക്കുന്ന 350 പ്രൊമോട്ടർമാർക്ക് 3 ലക്ഷം രൂപ വീതം നേടിക്കൊടുക്കുവാൻ നിങ്ങൾ പ്രൊമോട്ടർ സപ്പോർട്ടർമാരുടെ കൂടെ നിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

  • സാധാരണക്കാരെ കബളിപ്പിച്ചുകൊണ്ട് നേട്ടങ്ങൾ കൊയ്യുന്നവർക്ക് മുൻപിൽ സാധാരണക്കാരന്റെ മൂല്യം ഉയർത്തി നിർത്തുവാൻ ശ്രമിക്കുന്ന ഈ ചെറിയ ഉദ്യമത്തിൽ നിങ്ങൾ വലിയ പങ്ക് വഹിക്കുന്നു.

  • ഈ പ്ലാറ്റ്‌ഫോമിന്റെ ശരിയായ പ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിന് പൊതുജനത്തിന് എങ്ങനെ സഹായിക്കുവാനാവും?

    ഈ പ്ലാറ്റ്‌ഫോമിൽ 4 രീതിയിൽ മെമ്പർഷിപ്പ് നേടാവുന്നതാണ്. 1) ഞങ്ങളുടെ പ്രൊമോട്ടർമാരുടെ 'റെഫെറൽ കോഡ്' ഉപയോഗിച്ചുകൊണ്ട്. 2) ഞങ്ങളുമായി സഹകരിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാർക്ക് നൽകിയിരിക്കുന്ന റെഫെറൽ കോഡ് ഉപയോഗിച്ചുകൊണ്ട് 3) ഞങ്ങളുടെ ഓരോ കസ്റ്റമേഴ്സിമനും ഞങ്ങൾ നൽകുന്ന റെഫെറൽ കോഡ് ഉപയോഗിച്ചുകൊണ്ട് 4) വെബ്സൈറ്റിൽ നൽകിയിരിക്കുന്ന 'LTK101' (ONE ZERO ONE) എന്ന റെഫെറൽ കോഡ് ഉപയോഗിച്ചും.

    പ്രൊമോട്ടർമാരിലൂടെയല്ലാതെ മലയാളം ഓഡിയോ ബുക്സ് മെമ്പർഷിപ്പ് പ്ലാറ്റ്ഫോമിനെക്കുറിച്ച് വിവിധ പരസ്യങ്ങളിലൂടെ അറിയുന്നവർക്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന 'LTK101' എന്ന റെഫെറൽ കോഡ് ഉപയോഗിച്ച് മലയാളം ഓഡിയോ ബുക്സ് മെമ്പർഷിപ്പ് നേടാവുന്നതും ഓട്ടോ അപ്പ്രൂവലോ തുടർന്നുള്ള പണമടയ്ക്കുന്നതിനുള്ള സമ്മതമോ നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തിനുള്ള ഫണ്ട് ലഭിക്കുകയും നിങ്ങൾ ഓട്ടോ പേയ്മെന്റ് അപ്പ്രൂവലോ തുടർന്നുള്ള പണമടയ്ക്കുന്നതിനുള്ള സമ്മതമോ നൽകുന്നതിന്റെ ഗുണം ഞങ്ങളുടെ പ്രൊമോട്ടർമാർക്ക് ലഭിക്കുകയും ചെയ്യുന്നതാണ്. 

    റെഫെറർ കോഡ്: 'LTK101' (എൽടികെ വൺ സീറോ വൺ)

    ഓട്ടോ പേയ്മെന്റ് അപ്പ്രൂവലോ തുടർന്നുള്ള പണമടയ്ക്കലിനുള്ള സമ്മതമോ? ഏതു തിരഞ്ഞെടുക്കേണം?

    ഒരു വ്യക്തി ഓഡിയോ ബുക്സ് മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോമിൽ അംഗമാകുമ്പോൾ ആ വ്യക്തിക്ക് തുടർന്നുള്ള രണ്ടര വർഷം കൂടി (മൊത്തം 3 വർഷം) പ്ലാറ്റ്‌ഫോമിൽ തുടരുവാനുള്ള അവസരം കൂടി ഞങ്ങൾ നൽകുന്നു. വളരെ ചെറിയ ഒരു തുകയായ 350.00 രൂപ ആറു മാസത്തിലൊരിക്കൽ തുടർന്നുള്ള 5 തവണ കൂടി നൽകി ഓരോ വ്യക്തിയും ആ അവസരം ഉപയോഗപ്പെടുത്തിയാൽ കേരളത്തിലെ സാമ്പത്തിക ബാധ്യതകളിൽപെട്ട് കഷ്ടതകൾ അനുഭവിക്കുന്ന ഏതെങ്കിലും ഒരു കുടുംബത്തെ നേരിട്ടല്ലാതെ സഹായിക്കുന്നതിന് അത് കാരണമാകുന്നു. ഓഡിയോ ബുക്സ് മെമ്പർഷിപ്പിന് വേണ്ടി ആദ്യ പേയ്മെന്റ് നടത്തിയതിന് ശേഷം വരുന്ന പേജിൽ നിങ്ങൾക്ക് ഓട്ടോ പേയ്മെന്റ് അപ്പ്രൂവൽ നൽകിയോ തുടർന്നുള്ള പണമടയ്ക്കലിനുള്ള സമ്മതം നൽകിയോ നിങ്ങൾക്ക് നിങ്ങളുടെ സഹകരണം ഉറപ്പുവരുത്താവുന്നതാണ്.

    ഓട്ടോ പേയ്മെന്റ് അപ്പ്രൂവൽ

    ഓട്ടോ പേയ്മെന്റ് അപ്പ്രൂവൽ നെറ്റ് ബാങ്കിങ്ങിലൂടേയൊ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ നൽകാവുന്നതാണ്. ഓട്ടോ പേയ്മെന്റ് അപ്പ്രൂവൽ നൽകുവാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉപയോഗിച്ചിരിക്കുന്ന പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ഐ എഫ് എസ് സി കോഡ് എന്നിവ തെറ്റാതെ നൽകേണ്ടതാണ്. ഓട്ടോ പേയ്മെന്റ് അപ്പ്രൂവൽ നൽകിയാൽ നിങ്ങൾ ഓഡിയോ ബുക്ക് മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോമിൽ അംഗമായി ആറു മാസത്തിന് ശേഷം ഓട്ടോ പേയ്‌മെന്റിലൂടെ ആദ്യ പേയ്മെന്റ് നടക്കുകയും പിന്നീടുള്ള നാല് തവണ കൂടി (മൊത്തം 5 തവണ) അത് ആവർത്തിക്കുകയും ചെയ്യുന്നു. ഓട്ടോ പേയ്മെന്റ് അപ്പ്രൂവലാണ് വിശ്വാസകരവും, സമയനഷ്ടവും അനുബന്ധ ചിലവുകളും ഒഴിവാക്കുന്നത് എന്നതിനാൽ എല്ലാവരും ഓട്ടോ പേയ്മെന്റ് അപ്പ്രൂവൽ തിരഞ്ഞെടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

    തുടർന്നുള്ള പണമടയ്ക്കലിനുള്ള സമ്മതം

    ഓട്ടോ പേയ്മെന്റ് അപ്രൂവൽ നൽകുന്നത് എല്ലാവർക്കും സൗകര്യപ്രദമാകണമെന്നില്ല — ചിലർക്ക് ബാങ്ക് വിവരങ്ങൾ നൽകുന്നത് താല്പര്യമില്ലായിരിക്കാം, അല്ലെങ്കിൽ ആ സമയത്ത് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാകാതിരിയ്ക്കാം. അതിനാൽ, നിങ്ങളുടെ സൗകര്യത്തിനായി ഞങ്ങൾ ഒരു പുതിയ മാർഗം ഒരുക്കിയിട്ടുണ്ട്: തുടർന്നുള്ള പണമടയ്ക്കലിനുള്ള സമ്മതം. ഇത് വഴി, നിങ്ങൾക്ക് ഓഡിയോ ബുക്ക് മെമ്പർഷിപ്പ് തുടർന്നും ആസ്വദിക്കാനാകുന്നതാണ്. ഞങ്ങൾക്ക് നിങ്ങളെ തുടർന്നും ബന്ധപ്പെടുവാനും പെയ്‌മെന്റ് സ്വീകരിക്കുന്നതിനും നിങ്ങൾ നൽകുന്ന സമ്മതമാണത്. നിങ്ങൾ സമ്മതം നൽകുന്നുവെങ്കിൽ, അടുത്ത അഞ്ച് തവണ ആറു മാസം കൂടുമ്പോൾ പണമടയ്ക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്. ഞങ്ങൾ നൽകുന്ന പേയ്മെന്റ് ലിങ്കിലൂടെ പണമടച്ച് നിങ്ങൾക്ക് നിങ്ങളുടെ ഓഡിയോ ബുക്ക് മെമ്പർഷിപ്പ് പുതുക്കാവുന്നതാണ്. ഇത് നിങ്ങൾ പണമടയ്ക്കാൻ തയ്യാറായിരിക്കും എന്ന ഒരു വാഗ്ദാനം നിങ്ങളുടെ ഭാഗത്തുനിന്ന് ഞങ്ങൾക്ക് നൽകലാണ്. നിങ്ങൾക്ക് എപ്പോഴും ഓട്ടോ പേയ്മെന്റ് അപ്പ്രൂവലോ, തുടർന്നുള്ള പണമടയ്ക്കലിനുള്ള സമ്മതമോ പിൻവലിക്കാവുന്നതാണ്, ഞങ്ങൾ അതിനെ പൂർണ്ണമായി മാനിക്കും. എന്നാൽ ആ പണം ലഭിക്കും എന്ന പ്രതീക്ഷയിൽ ഏതെങ്കിലും ഒരു സാധാരണ കുടുംബം കാത്തിരിക്കുന്നുണ്ടാവും എന്ന് നിങ്ങൾ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു. https://linuthilakan.com എന്ന വെബ്സൈറ്റിലൂടെ മാത്രമാണ് ഞങ്ങൾ ഇപ്പോൾ പേയ്മെന്റ് സ്വീകരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് ലഭിക്കുന്ന പേയ്മെന്റ് ലിങ്ക് ലിനു തിലകൻ ഡോട്ട് കോമിന്റെ പേയ്‌മെന്റ് പേജിൽ എത്തുന്നുണ്ടോ എന്ന് നിങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് https:// commonthoughts.in-ലൂടെ അറിയിക്കുന്നതാണ്.

    മലയാളം ഓഡിയോ ബുക്സ് മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോമിൽ പ്രവേശനം നേടുന്നത് എങ്ങനെ...

    ഞങ്ങളുടെ ഓഡിയോ ബുക്സ് പ്ലാറ്റ്‌ഫോമിൽ ആദ്യമായി ശബ്ദരൂപത്തിൽ അവതരിപ്പിക്കുന്നത് ലിനു തിലകന്റെ 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' എന്ന ബുക്കാണ്. ഈ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുന്ന ഓരോ വ്യക്തികളും ഈ ഓഡിയോ ബുക്ക് വാങ്ങിച്ചുകൊണ്ട് ഞങ്ങളുടെ ഓഡിയോ ബുക്ക് പ്ലാറ്റ്‌ഫോമിൽ അംഗത്വമെടുക്കാവുന്നതാണ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി' എന്താണ് എന്ന് വിവരിക്കുന്ന ലിനു തിലകൻ ഡോട്ട് കോമിലുള്ള ഒരു പേജിൽ എത്തിച്ചേരുവാൻ കഴിയുന്നു. ആ പേജിൽ നൽകിയിരിക്കുന്ന പേയ്മെന്റ് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ചേരാവുന്നതാണ്.ആ പേജിൽ നിങ്ങൾക്ക് ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്ക് വാങ്ങിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ആദ്യ ഓഡിയോ ബുക്ക് വാങ്ങിച്ചുകൊണ്ട് ഞങ്ങളുടെ ഓഡിയോ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം നേടാവുന്നതാണ്. ഓഡിയോ മെമ്പർഷിപ്പ് പ്ളാറ്റ്ഫോമിന്റെ പ്രവർത്തന രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഓഫർ പേജിൽ ലഭ്യമാണ്.

    പ്ലാറ്റ്‌ഫോം അംഗത്വം നേടുന്നതിന് രണ്ട് പ്രൈസ്‌ ഒപ്ഷൻസ് നല്കിയിട്ടുള്ളതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. പ്ലാറ്റ്‌ഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രൊമോട്ടർ പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ള പ്രൊമോട്ടർമാരെ സപ്പോർട്ട് ചെയ്യണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യ പ്രൈസ് പോയിന്റ് ആയ 350+gst തിരഞ്ഞെടുക്കാം. അതിന് പ്രൊമോട്ടർമാരോ ഇൻഫ്ലുവന്സര്മാരോ നൽകിയിട്ടുള്ള റെഫെറർകോഡോ, മറ്റു റെഫെറർകോഡ് ഇല്ലെങ്കിൽ 'LTK101' എന്ന റെഫെറർകോഡോ 'referrer code' എന്ന ഫീൽഡിൽ ഉപയോഗിച്ചാൽ മതി.എന്നാൽ പ്ലാറ്റഫോമിന്റെ സാമൂഹിക ശാക്തീകരണ പ്രൊമോട്ടർ പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ള പ്രൊമോട്ടർമാരെ സപ്പോർട്ട് ചെയ്യുവാൻ താല്പര്യമില്ല, പക്ഷേ ഓഡിയോ ബുക്സ് പ്ലാറ്റ്‌ഫോമിൽ അംഗത്വം നേടണമെന്നുണ്ട് എങ്കിൽ രണ്ടാമത്തെ പ്രൈസ് പോയിന്റ് ആയ 180+gst തിരഞ്ഞെടുക്കാം. നിങ്ങൾക്ക് ലഭിച്ചിട്ടുള്ള റെഫെറർകോഡ് 'referrer code' എന്ന ഫീൽഡിൽ ടൈപ്പ് ചെയ്തതിന് ശേഷം അതിന്റെ കൂടെ സ്പേസ് വിടാതെ '+LTK201' എന്ന് കൂടി ടൈപ്പ് ചെയ്യുക. റെഫെറർകോഡ് കോഡ് ലഭ്യമല്ലെങ്കിൽ + സൈൻ ഒഴിവാക്കി 'LTK201' എന്ന് മാത്രം ടൈപ്പ് ചെയ്യുക.

    commonthoughts.in ഉം linuthilakan.com ഉം LTK എന്റർപ്രൈസസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. എല്ലാ പേയ്‌മെന്റുകളും ഓഫറുകളും linuthilakan.com വഴി സുരക്ഷിതമായി കൈകാര്യം ചെയ്യുന്നു. ഓഫർ പേജ് ആക്‌സസ് ചെയ്യുന്നതിന് നിങ്ങളെ അവിടേക്ക് റീഡയറക്‌ടു ചെയ്യുന്നു.

    ഓഫർ പേജ് സന്ദർശിക്കുവാൻ താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

    ഓഫർപേജ് സന്ദർശിക്കുക