
സാധാരണക്കാരന് വേണ്ടി അറിവിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് ഒരു എത്തിനോട്ടം.

ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള ഞങ്ങളുടെ ആദ്യ ഓഡിയോ ബുക്ക് ഇന്ത്യയിൽ വിവാദങ്ങൾക്ക് കാരണമാകുന്ന വിവിദ വിഷയങ്ങൾ വിലയിരുത്തിക്കൊണ്ട്, ഈ വിവാദങ്ങൾക്ക് പിന്നിലെ അടിസ്ഥാനപരമായ കാരണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എഴുതിയതാണ്. വിവാദഗുണഭോക്താക്കൾ സ്വാര്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിരന്തര വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാരെ കബളിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ബുക്കിന് വളരെ പ്രസക്തിയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. രാഷ്ട്രീയപ്പാർട്ടികൾ, മതസംഘടനകൾ, ജാതിസംഘടനകൾ, സിനിമാതാരങ്ങൾ, എന്നിങ്ങനെയുള്ള ശക്തമായ സാമ്പത്തിക ശക്തിയും ജനസ്വാധീനവുമുള്ളവരാൽ വേർതിരിക്കപ്പെട്ടു നിൽക്കുന്ന സാധാരണക്കാർക്ക് അടിസ്ഥാനപരമായ കാര്യങ്ങളിൽ ശരിയായ അവബോധം ഉണ്ടെങ്കിൽ മാത്രമേ വിനാശകരമായ ഒരവസ്ഥയിലേക്ക് പതിയെ മുന്നേറിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ശരിയായ ദിശയിലേക്ക് നയിക്കപ്പെടുകയുള്ളൂ. അടിസ്ഥാനപരമായ വിഷയങ്ങളിൽ ശരിയായ രീതിയിൽ പ്രശ്നങ്ങളെ വിശകലനം ചെയ്യുവാനും അത് ജനങ്ങളോട് പറയുവാനും കഴിയും എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഓഡിയോ ബുക്സ് പ്ലാറ്റ്‌ഫോം എന്ന ആശയം ഉടലെടുത്തത്. ഞങ്ങൾ ആദ്യം നൽകുന്ന ബുക്ക് തന്നെ ഒരുപാട് വിഷയങ്ങളിൽ സാധാരണക്കാരുടെ തെറ്റിദ്ധാരണകൾ മാറ്റുവാൻ കഴിയുന്ന ഒന്നാണ്. സമൂഹത്തിലെ എല്ലാം മനസ്സിലാക്കുന്ന പൊതുസമൂഹത്തോട് ഞങ്ങളെക്കൂടി അറിയുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തീർച്ചയായും സമൂഹത്തിന് അത് ഗുണകരമായിത്തീരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.


ഒരു ഓഡിയോ ബുക്സ് മെമ്പർഷിപ്പ് പ്ലാറ്റ്‌ഫോം എന്ന് കേൾക്കുമ്പോൾ ഒരുപാട് കഥകൾ ഓഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരിടം എന്നായിരിക്കും എല്ലാവരും മനസ്സിലാക്കുന്നത്. എന്നാൽ ഞങ്ങളുടേത് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ്. സാധാരണ കഥകൾ ഓഡിയോ രൂപത്തിൽ നൽകുവാനല്ല ഞങ്ങൾ ഈ പ്ലാറ്റ്‌ഫോം രൂപീകരിച്ചത്. ഞങ്ങൾ ഈ മെമ്പർഷിപ്പ് പ്ലാറ്റ്ഫോമിലൂടെ നൽകുന്ന ഓരോ ഓഡിയോ ബുക്കും സമൂഹത്തിന് പ്രത്യകിച്ച് സാധാരണക്കാർക്ക് തിരിച്ചറിവ് ഉണ്ടാക്കുവാൻ ഉതകുന്നതും ശരിയായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുവാൻ പ്രേരിപ്പിക്കുന്നതും ആവണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മാത്രമല്ല വായനാശീലം ഇല്ലെങ്കിലും സാധാരണക്കാർ കേൾക്കാൻ മടി കാണിക്കാത്ത രീതിയിൽ വിലക്കുറവിൽ നല്കാൻ കഴിയണമെന്നും തീരുമാനിച്ചിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ, തങ്ങളുടെ പ്രസ്ഥാനങ്ങൾക്ക് അനുകൂലമായ കാഴ്ചപ്പാടുകൾ ദിവസവും കേൾക്കേണ്ടിവരുന്ന പൊതുജനം ലിനു തിലകനെപ്പോലുള്ളവരുടെ കാഴ്ചപ്പാടുകളും അറിഞ്ഞിരിക്കേണ്ടതാണ് എന്നതിൽ നിന്നാണ് ഇങ്ങനെയൊരു മെമ്പർഷിപ് പ്ലാറ്റ്‌ഫോം ആശയം ഉടലെടുക്കുന്നത്. ആയതിനാൽ മറ്റുള്ള എല്ലാ പ്ലേറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായി ഓരോ ആറു മാസം കൂടുമ്പോഴും ഒന്നോ രണ്ടോ ബുക്കുകളോ അവലോകങ്ങളോ വീതം മാത്രം പുറത്തിറക്കുക എന്നതാണ് ഞങ്ങളുടെ തീരുമാനം. ആറു മാസത്തേക്കാണ് മെമ്പർഷിപ്പിന്റെ കാലാവധി. ആദ്യ ഒരു വർഷം സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ശക്തമായ അവലോകനങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തുമ്പോൾ രണ്ടാമത്തെ വര്ഷം മുതൽ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട എന്നാൽ അവരിൽനിന്ന് മറച്ചുവയ്ക്കപ്പെടുന്ന വ്യത്യസ്ത വിഷയങ്ങൾ കൂടുതലായി നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നു. സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ, ലോകവിഷയങ്ങൾ, ആത്മകഥകൾ, ലിനു തിലകനെപ്പോലുള്ളവരുടെ സാമൂഹികവിഷയങ്ങളിലുള്ള കാഴ്ചപ്പാടുകൾ, അനുഭവക്കുറിപ്പുകൾ, ചരിത്രം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ നിന്നും സമൂഹത്തിന് ഗുണകരമായേക്കാവുന്ന കാര്യങ്ങളാവും ഓഡിയോ ബുക്കുകളുടെ രൂപത്തിൽ നിങ്ങളുടെ മുൻപിലേക്കെത്തുക. ലിനു തിലകന്റെ അവലോകങ്ങളുടെ പ്രാധാന്യം നിങ്ങൾക്ക് ആദ്യ ഓഡിയോ ബുക്ക് കേട്ടുകഴിയുമ്പോൾ മനസ്സിലാവുന്നതാണ്. ഓരോ ആറു മാസം കൂടുമ്പോഴോ ഓരോ വർഷം തോറുമോ ലിനു തിലകന്റെ അവലോകനങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നതാണ്. തുടക്കത്തിൽ ഒരു ബുക്ക് മാത്രമാണ് നിങ്ങൾക്ക് ലഭിക്കുക. പിന്നീട് വിവിധ വിഷയങ്ങൾ നിങ്ങൾക്ക് മുൻപിലേക്ക് എത്തുന്നതാണ്. ലഭിക്കുന്ന ബുക്കുകളുടെയോ ലേഖനങ്ങളുടെയോ എണ്ണത്തേക്കാൾ അതിലൂടെ ചർച്ച ചെയ്യപ്പെടുന്ന വ്യത്യസ്ത വിഷയങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.
കേട്ടുനോക്കുക. നിങ്ങൾ വിട്ടുകളഞ്ഞിട്ടുള്ള പലതും ഇതിലുണ്ട്. പക്ഷെ അറിവിന്റെ അതിർത്തികൾക്കപ്പുറം നിങ്ങൾ അറിയേണ്ട വിഷയങ്ങളുടെ ഒരംശം മാത്രമാണിത്.
ജാതിയും വംശീയതയും ഒരു സമൂഹത്തെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ്. അത് വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജീവിതനിലവാരത്തെ കുറിക്കുന്നതല്ല. അതിനാൽ ജാതി, വംശീയത എന്നിവ സംവരണത്തിന് മാനദണ്ഡമാകുവാൻ പാടുള്ളതല്ല.
തങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നും ആർക്ക് വോട്ട് ചെയ്തുവെന്നും ആരോടും പറയാത്ത ഒരു സമൂഹം ഉണ്ടായാൽതന്നെ ഭൂരിപക്ഷം രാഷ്ട്രീയ പ്രവർത്തകരുടെയും അഹങ്കാരം ഇല്ലാതാവുമെന്ന് ഇന്ത്യയിലെ ദരിദ്രർ തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
ഒരു മതം ഒരു ദൈവിക അസ്തിത്വമാണ്. മതത്തെ ഭക്തി, ആരാധന, മനുഷ്യത്വം എന്നിവയുമായല്ലാതെ സമൂഹത്തിലെ മറ്റേതെങ്കിലും അസ്തിത്വവുമായി ബന്ധപ്പെടുത്തിയാൽ മതത്തിന് അതിന്റെ ദൈവികത നഷ്ടപ്പെടുന്നു.
“ഒരു മതത്തെ ഭക്തി, ആരാധന, മനുഷ്യത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാൽ മതവിശ്വാസം സമൂഹത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്നു. എന്നാൽ, ഒരു മതത്തെ സമൂഹത്തിലെ ദൈവികതയില്ലാത്ത മറ്റേതെങ്കിലും അസ്ഥിത്വവുമായി ബന്ധപ്പെടുത്തിയാൽ മതവിശ്വാസം സമൂഹത്തിൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നു.”

സാമൂഹിക വിഷയങ്ങളെ ജാതി, മതം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയുടെ സ്വാധീനത്തിൽനിന്ന് മാറിനിന്നുകൊണ്ട് നോക്കിക്കാണുന്ന ശക്തമായ അവലോകനങ്ങൾ നിങ്ങൾക്ക് കേൾക്കുവാൻ ലഭിക്കുന്നു.
ഈ പ്ലാറ്റ്‌ഫോമിൽ ചേരുന്ന എല്ലാവർക്കും ലഭിക്കുന്ന ആദ്യ ഓഡിയോ ബുക്ക് ലിനു തിലകന്റെ 'ദി ന്യൂട്രൽ കമ്മ്യൂണിറ്റി ഐഡിയോളജി'യാണ്. ഇതിൽ 15 മണിക്കൂർ കേൾക്കുവാനുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാർ നിർബന്ധമായും കേട്ടിരിക്കേണ്ട ഒരുപാട് വിഷയങ്ങൾ ഈ ബുക്കിൽ ചർച്ചകളുടെ രൂപത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഇന്ത്യയിൽ നടക്കുന്ന ഒട്ടുമിക്ക വിവാദങ്ങളുടെയും തിരശ്ശീലയ്ക്ക് പിന്നിലെ നാടകങ്ങൾ ഈ പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.
ഇന്ത്യയിലെ ശക്തമായ അസ്തിത്വങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി മതരാഷ്ട്രീയം, വംശീയ ദേശീയത, ഭാഷാ ദേശീയത, തീവ്ര ദേശീയത എന്നിവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഈ ബൂക്കിലൂടെ വ്യക്തമാക്കുന്നു.
സാധാരണ ജനങ്ങൾക്ക് സമൂഹത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുകൾ നേടിയെടുക്കുവാൻ ഈ ബൂക്കിലൂടെ സാധിക്കുന്നു.

ഓഫർ പേജ് സന്ദർശിക്കുവാൻ താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

Welcome to CommonThoughts.in, owned and operated by LTK Enterprises, founded by Linu Thilakan, an accomplished entrepreneur, author, and digital innovator.